
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഒരു ബിജെപി കൗൺസിലർ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരന് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. ബിജെപിയുടെ വോട്ട് വാങ്ങാൻ മുരളീധരൻ വലിയ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതാണ് എതിർസ്ഥാനാർഥിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ബിജെപിയെ എതിർത്തുകൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോവുന്നത്. സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെ ആളുകൾക്കും വേണ്ടി സഹായം ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.
കെ മുരളീധരൻ വളരെ രഹസ്യമായി ബിജെപിയുടെ പിന്തുണ തേടുന്നുണ്ട്. ശ്രീലേഖയോട് ബിജെപിയിൽ ചിലർക്കുള്ള അതൃപ്തി മുതലെടുക്കുക എന്നതാണ് മുരളീധരൻ ചെയ്യുന്നത്. മറ്റു പാർട്ടികളിലുള്ള ആളുകളും ഞങ്ങൾക്ക് വോട്ട് ചെയ്യും. കോർപ്പറേഷൻ ഭരണം ഇല്ലെന്നത് വിജയത്തെ ബാധിക്കില്ല. വട്ടിയൂർക്കാവിൽ ത്രികോണമത്സരമാണെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്നും വികെ പ്രശാന്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam