'എന്റെ അറിവോടെയല്ല, വന്ദേഭാരത് എക്സ്പ്രസിൽ പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ചറിയില്ല': വി കെ ശ്രീകണ്ഠൻ എംപി

Published : Apr 25, 2023, 07:55 PM IST
'എന്റെ അറിവോടെയല്ല, വന്ദേഭാരത് എക്സ്പ്രസിൽ പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ചറിയില്ല': വി കെ ശ്രീകണ്ഠൻ എംപി

Synopsis

ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ വേളയിലാണ് വി.കെ.ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രയിനിൽ കോൺഗ്രസ് പ്രവർത്തകർ ഒട്ടിച്ചത്. 

പാലക്കാട് : വന്ദേഭാരത് എക്സ്പ്രസിൽ തന്റെ പോസ്റ്റര്‍ പതിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി. എന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും ബിജെപി സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ വേളയിലാണ് വി.കെ.ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രയിനിൽ കോൺഗ്രസ് പ്രവർത്തകർ ഒട്ടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം.  

കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തിക്കെതിരെ വലിയ വിമർശമാണ് ഉയരുന്നത്. ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റർ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാൻ നശിപ്പിക്കാൻ ശ്രമിച്ചതിന് ശ്രീകണ്ഠൻ എംപിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടു. 

വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയും: വി കെ ശ്രീകണ്ഠൻ എംപി

 

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്