'സുധീരനെ മത്സരിപ്പിക്കണം'; പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Published : Feb 27, 2021, 09:11 PM IST
'സുധീരനെ മത്സരിപ്പിക്കണം'; പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Synopsis

തൃശൂര്‍ ചാവക്കാട് ടൗണിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.  

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ ചാവക്കാട് ടൗണിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. വിഎം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് ആലോചനയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിരുന്നു. സുധീരനെപ്പോലെയുള്ള മുതിര്‍ന്ന നേതാവ് മലബാറില്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്നാണ് സുധീരന്റെ നിലപാട്.
 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ