സാമൂഹിക മാധ്യമങ്ങളിൽ അപവാദപ്രചാരണമെന്ന് പരാതി: യുവ പ്രസാധകയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് വിആ‍ര്‍ സുധീഷ്

Published : Jun 25, 2022, 05:33 PM IST
സാമൂഹിക മാധ്യമങ്ങളിൽ അപവാദപ്രചാരണമെന്ന് പരാതി: യുവ പ്രസാധകയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് വിആ‍ര്‍ സുധീഷ്

Synopsis

സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോഴിക്കോട് ടൗൺപൊലീസ് എഴുത്തുകാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്

കോഴിക്കോട്: സാഹിത്യകാരൻ വിആർ സുധീഷിനെതിരെ സാമൂഹികമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യുവപ്രസാധകക്ക് വക്കീൽ നോട്ടീസ്. ആരോപണങ്ങൾ പിൻവലിച്ച് 15 ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വിആർ സുധീഷ് പ്രസാധകയ്ക്ക് വക്കീൽ നോട്ടീസ് അയച്ചത്. 25 ലക്ഷം രൂപ മാനനഷ്ടമായി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. 

ജൂൺ 19 നാണ് എഴുത്തുകാരനെതിരെ പ്രസാധക സാമൂഹിക മാധ്യങ്ങളിലൂടെ മീറ്റൂ ആരോപണമുന്നയിച്ചത്. ലൈംഗികച്ചുവയോടെ സന്ദേശമയച്ചെന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നുമുള്ള പ്രസാധകയുടെ പരാതിയെത്തുടർന്ന് വി ആർ സുധീഷിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോഴിക്കോട് ടൗൺപൊലീസ് എഴുത്തുകാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്

PREV
click me!

Recommended Stories

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ