'സാമുദായിക സംഘടനകളുടെ പണി രാഷ്ട്രീയമല്ല'; എൻഎസ്എസിനും എസ്എൻഡിപിക്കുമെതിരെ വിഎസ്

Published : Oct 23, 2019, 07:39 PM IST
'സാമുദായിക സംഘടനകളുടെ പണി രാഷ്ട്രീയമല്ല'; എൻഎസ്എസിനും എസ്എൻഡിപിക്കുമെതിരെ വിഎസ്

Synopsis

സാമുദായിക സംഘടനകള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി വിഎസ് സംഘടനകളുടെ പണി രാഷ്ട്രീയമല്ല എസ്എന്‍ഡിപിക്കും എന്‍എസ്എസിനും പേരെടുത്ത് പറഞ്ഞ് വിമര്‍ശനം

ആലപ്പുഴ: സാമുദായിക സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. പുന്നപ്ര വയലാർ സമരത്തെ ഒറ്റുകൊടുത്തവരുടെ പിന്മുറക്കാർ ഇത്തവണയും സമരത്തെ തള്ളി പറഞ്ഞുവെന്നും വിഎസ് പറഞ്ഞു. പുന്നപ്ര--വയലാർ രക്തസാക്ഷിദിന 73ാം വാർഷികാചരണത്തിന്‍റെ ഭാഗമായി പറവൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എൻഎസ്എസിന്റെ അടവുനയം ഇതോടെ അവസാനിപ്പിക്കണം. അത് ജനാധിപത്യത്തിന് ഭീഷണിയാണ്. എൻഎസ്എസും എസ്എൻഡിപിയും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി പരാജയപ്പെട്ടവരാണ്. എല്‍ഡിഎഫ് വഴിത്താരയിൽ ജാതി സ്വാധീനം ഉണ്ടാകരുതെന്നും വിഎസ് പറഞ്ഞു.

പുന്നപ്ര - വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി  പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ സമര നായകൻ വിഎസ് അച്ചുതാനന്ദൻ പുഷ്പചക്രം സമര്‍പ്പിച്ചു. നിരവധി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്മാരക ഭൂമിയിലെത്തിയ വിഎസിനെ എതിരേറ്റു. വൈകിട്ട് ആരംഭിച്ച അനുസ്മരണ സമ്മേളനവും വിഎസ് ഉദ്ഘാടനം ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വകാര്യ വീഡിയോകള്‍ കൈക്കലാക്കാൻ യുവതി നടത്തിയ നീക്കം പാളി; സ്പാ നടത്തിപ്പുകാരിയെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസിൽ എട്ടുപേര്‍ പിടിയിൽ
'വിശ്വാസികളുടെ വികാരം കണക്കിലെടുക്കണം'; പെരുന്നാൾ തലേന്നത്തെ പരീക്ഷകൾ മാറ്റി നിശ്ചയിക്കണമെന്ന് എസ്കെഎസ്എസ്എഫ്