
തിരുവനന്തപുരം: തൃപ്തി ദേശായിക്കൊപ്പം ശബരിമല ദർശനത്തിനായി എത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വി ടി ബൽറാം എംഎൽഎ. ''സംഘ്പരിവാർ, ജനം നാടകം തൃപ്തി 2019 എന്ത് നല്ല തിരക്കഥ, കണ്ണിനും മനസ്സിനും കുളിർമ്മ ലഭിച്ച എന്ത് നല്ല മുളക് സ്പ്രേ'' എന്നായിരുന്നു എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ''ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോൾ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സർക്കാരിന്റെ സ്ത്രീശാക്തീകരണ "നാവോ"ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ'' എന്നാണ് ബൽറാം ഈ പോസ്റ്റിനെ വിമർശിച്ച് കുറിപ്പിട്ടിരിക്കുന്നത്.
''ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പിണറായി സർക്കാരിന്റെ ഔദ്യോഗിക നിലപാട്. ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല കയറാനെത്തിയ യുവതികൾക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി പോലീസ് സംരക്ഷണം നൽകില്ല എന്നാണ് അടുത്ത നിലപാട്. അതൊക്കെ ശരി. സർക്കാരിന്റെ സൗകര്യം. പക്ഷേ ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോൾ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സർക്കാരിന്റെ സ്ത്രീശാക്തീകരണ "നാവോ"ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!'' ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ. എംഎം മണിയുടെ പോസ്റ്റിനെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് ബൽറാം രേഖപ്പെടുത്തിയിരിക്കുന്നത്. ടപതജ്ഞലിയുടെ മുളക് പൊടി ബെസ്റ്റാട എന്നും എംഎംമണി ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam