'ഉത്തരക്കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തിൽ ചില ഇലകൾ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ' എസ്എഫ്ഐക്കെതിരെ ബല്‍റാം

Published : Jul 20, 2019, 12:32 PM IST
'ഉത്തരക്കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തിൽ ചില ഇലകൾ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ' എസ്എഫ്ഐക്കെതിരെ ബല്‍റാം

Synopsis

കെഎസ്‍യു സമരപ്പന്തലില്‍ മുദ്രാവാക്യം തെറ്റിവിളിച്ചെന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി വിടി ബല്‍റാം.


തിരുവനന്തപുരം: കെഎസ്‍യു സമരപ്പന്തലില്‍ മുദ്രാവാക്യം തെറ്റിവിളിച്ചെന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി വിടി ബല്‍റാം. യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ ക്രമക്കേടും എസ്എഫ്ഐ ഗുണ്ടായിസവും വിഷയമാക്കി കെഎസ്‍യു സംഘടിപ്പിച്ച സമരവേദിയിലായിരുന്നു വിടി ബല്‍റാം മുദ്രാവാക്യം വിളിയുമായി എത്തിയത്. 

നാടന്‍ പാട്ടും മുദ്രാവാക്യം വിളിയുമായി സമരത്തിന് ബല്‍റാം ഊര്‍ജം പകര്‍ന്നു. എന്നാല്‍ ഇതിനിടെ വിളിച്ച മുദ്രാവാക്യം തെറ്റിയെന്ന് ആരോപിച്ച് നിരവധി ട്രോളുകളും പരഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളും പുറത്തുവന്നിരുന്നു. എന്നാല‍് ഇതിന് ഫേസ്ബുക്കില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് വിടി ബല്‍റാം.

ബല്‍റാമിന്‍റെ മറുപടിക്കുറിപ്പ്

ഉയരേ നീലക്കൊടി പാറട്ടെ
ഉടലിൽ ചോര തിളച്ചുയരട്ടെ
മണലിൽ ചോരച്ചാലൊഴുകട്ടെ

ഗുളു ഗുളു ഗുളു കൊണ കൊണ കൊണ എച്ചപ്പൈക്കാർ "ഉടലിൽ'' എന്നതിന് പകരം ''കടലിൽ" എന്ന് കേട്ട് ഫേസ്ബുക്കിൽ കുരു പൊട്ടിക്കുന്നതിന് ഞാൻ ഉത്തരവാദിയല്ല. പിടിക്കപ്പെടാതിരിക്കാൻ ഉത്തരക്കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തിൽ ഏതൊക്കെയോ ഇലകൾ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു