'പൊതുവിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി'; ബല്‍റാമിന്‍റെ മകളും സര്‍ക്കാര്‍ സ്കൂളില്‍

Published : Jun 06, 2019, 01:58 PM ISTUpdated : Jun 06, 2019, 01:59 PM IST
'പൊതുവിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി'; ബല്‍റാമിന്‍റെ മകളും സര്‍ക്കാര്‍ സ്കൂളില്‍

Synopsis

പൊതുവിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി എന്നുതുടങ്ങുന്ന കുറിപ്പോടെയാണ് മകളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത വിവരം ബല്‍റാം അറിയിച്ചത്. ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബല്‍റാമിന്‍റെ മകന്‍ അദ്വൈത് മാനവ്.

പാലക്കാട്: മകന് പിന്നാലെ മകളയെും സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത്  വി ടി ബല്‍റാം എംഎല്‍എ. മകളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത വിവരം  ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. സ്വന്തം മണ്ഡലത്തിലെ അരിക്കാട് ഗവ. എല്‍പി സ്കൂളിലാണ് ബല്‍റാം മകള്‍ അവന്തികയെ ചേര്‍ത്തത്.

പൊതുവിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി എന്നുതുടങ്ങുന്ന കുറിപ്പോടെയാണ് മകളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത വിവരം ബല്‍റാം അറിയിച്ചത്. ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബല്‍റാമിന്‍റെ മകന്‍ അദ്വൈത് മാനവ്. 

പൊതുവിദ്യാലയം നന്മയാണ് എന്ന സന്ദേശത്തോടെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രണ്ട് വര്‍ഷം മുമ്പ് മകന്‍ അദ്വൈതിന്‍റെ സ്കൂള്‍ പ്രവേശന വിവരം ബല്‍റാം പങ്കുവെച്ചത്. ജാതിയും മതവും രേഖപ്പെടുത്തേണ്ട കോളത്തില്‍ മതമില്ല എന്നാണ് എഴുതിയതെന്നും പ്രായപൂര്‍ത്തിയായ ശേഷം ഇഷ്ടമുള്ള മതം മകന്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു ബല്‍റാം ലൈവില്‍ പറഞ്ഞത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്, തിരുവനന്തപുരത്തം കൊച്ചിയിലും മേയറായില്ല