സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾ:ആഗസ്റ്റ് 13മുതല്‍ 15വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും

By Web TeamFirst Published Jul 31, 2022, 3:29 PM IST
Highlights

കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ ഗവേണിംഗ് കൗൺസിൽ തീരുമാനം കേരളത്തിലും നടപ്പാക്കും

തിരുവനന്തപുരം;ആഗസ്റ്റ് 13 മുതൽ 15 വൈകുന്നേരം വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും.സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്‍റെ  ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദേശം കേരളത്തിലും നടപ്പാക്കും രാജ്യത്തെ 8 കോടി കച്ചവട സ്ഥാപനങ്ങളിലും നടപ്പാക്കുക എന്ന കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ ഗവേണിംഗ് കൗൺസിൽ തീരുമാനം കേരളത്തിലും നടപ്പാക്കുമെന്ന്  സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമ അയ്യരും സംസ്ഥാന സെക്രട്ടറി ജനറൽ ശ്രീ. എസ്. എസ്. മനോജും പറഞ്ഞു.  ആഗസ്റ്റ് 13 മുതൽ 15 വൈകുന്നേരം വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്നും അതിനായി എല്ലാ വ്യാപാര സംഘടനകളും തങ്ങളുടെ അംഗങ്ങൾക്ക് നിർദേശം നൽകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവാഘോഷങ്ങളുടെ ഭാഗമായി വരുന്ന 13 മുതല്‍ 15വരെ എല്ലാവരും വീടുകളില്‍ ദേശീയ. പതാക ഉയര്‍ത്തണമന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  ദേശീയ പതാക രൂപകല്‍പന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മദിനമായ രണ്ട് മുതല്‍ സ്വാതന്ത്ര്യദിനം വരെ  സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം എല്ലാവരും ദേശീയ പതാകയാക്കണമന്നും മോദി മന്‍ കി ബാത്തില്‍ ആവശ്യപ്പട്ടു. എല്ലാ വീട്ടിലും ദേശീയ പതാകയെന്ന ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന  പ്രസിഡണ്ടായി  രാജു അപ്‌സരയെ തെരെഞ്ഞെടുത്തു.

കൊച്ചിയില്‍ നടന്ന സംസ്ഥാന കൗണ്‍സിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.വാശിയേറിയ മത്സരത്തില്‍  നാല് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജു അപ്സര വിജയിച്ചത്.  രാജു അപ്സരയും പെരിങ്ങാമല രാമചന്ദ്രനും തമ്മിലായിരുന്നു പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.444 പ്രതിനിധികളില്‍ 440 പേര്‍ വോട്ട് രേഖപെടുത്തി.രാജു അപ്സരക്ക് 222 വോട്ടുകളും പെരിങ്ങാമല രാമചന്ദ്രന് 218 വോട്ടുകളും ലഭിച്ചു.

click me!