വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍ 2020 മാര്‍ച്ചില്‍ തുറക്കും

By Web TeamFirst Published Oct 10, 2019, 9:12 PM IST
Highlights

പദ്ധതികളുടെ പ്രവൃത്തി പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
 

കൊച്ചി: എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന്  പരിഹാരമായി രണ്ട് ഫ്ളൈ ഓവറുകള്‍ പൂര്‍ത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകളാണ് 2020-മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാകുക. പദ്ധതികളുടെ പ്രവൃത്തി പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആറുവരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്‍റെ നീളം. 78.37 കോടി രൂപ ആണ് ചെലവ്. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില പല ഭാഗത്തുനിന്നും വരുന്ന നിരവധി റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണ്. 2017 ഡിസംബര്‍ 11-നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്‍റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. ഇപ്പോള്‍ 75 ശതമാനം പണിയാണ് പൂര്‍ത്തിയായത്. 2020 മാര്‍ച്ചോടെ ഫ്ളൈ ഓവര്‍ ഗതാഗതയോഗ്യമാക്കാനാകും. 750 മീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്. 68 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ദേശീയ പാതയിലെ തിരക്കേറിയ മറ്റൊരു കവലയാണിത്. രണ്ട് മേല്‍പ്പാലങ്ങള്‍ വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും.

click me!