അപ്രഖ്യാപിത പവർ കട്ട്; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

Published : Sep 06, 2026, 10:38 AM IST
Vyttila KSEB Office Besieged Over Unannounced Power Cuts

Synopsis

അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് നാട്ടുകാർ വൈറ്റില കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ നാലു ദിവസമായി പ്രദേശത്ത് രാത്രികാലങ്ങളിൽ കൃത്യമായ വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്നാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൊച്ചി: തുടർച്ചയായ അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. വൈറ്റിലയിലെ കെ എസ് ഇ ബി ഓഫീസിലായിരുന്നു നാട്ടുകാരുടെ ഉപരോധം. കഴിഞ്ഞ നാലു ദിവസമായി പ്രദേശത്ത് രാത്രികാലങ്ങളിൽ കൃത്യമായ വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്നാണ് ജനങ്ങൾ രാത്രിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. തൈക്കൂടം സബ് സ്റ്റേഷനിൽ നടക്കുന്ന പ്രവൃത്തികൾ കാരണമാണ് വൈദ്യുതി തടസ്സപ്പെട്ടതെന്ന് അധികൃതർ വിശദീകരിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മറ്റ് ഫീഡറുകളിൽ നിന്നും വൈദ്യുതി ബന്ധം സ്ഥാപിച്ച് പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിബില്‍ സ്കോര്‍ തട്ടിപ്പ്, ജന്നി വര്‍ഗ്ഗീസിനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി ബാങ്ക്
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; തന്ത്രപരമായി വീഡിയോ പകർത്തി, പ്രതിയെ സ്റ്റേഷനിലെത്തിച്ചു, കേസെടുത്ത് പൊലീസ്