വാളയാർ കേസ്; സർക്കാർ അഭിഭാഷക സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ടു

By Web TeamFirst Published Nov 5, 2020, 12:42 PM IST
Highlights

ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തത ഉണ്ടെങ്കിലും ഉള്ള തെളിവുകൾ പോലും വിചാരണ കോടതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് അഭിഭാഷക സംഘം വിലയിരുത്തി. 

പാലക്കാട്: വാളയാർ കേസിൽ സർക്കാർ അഭിഭാഷക സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ടു. കേസിൽ തുടരന്വേഷണം എന്ന മാതാപിതാക്കളുടെ അപ്പീലിന്മേൽ ഈ മാസം ഒൻപതിന് ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കെയാണ് സന്ദർശനം. ശാസ്ത്രീയമായ  തെളിവുകലുടെ അടിസ്ഥാനത്തിൽ നീതി ലഭ്യമാക്കും. 

ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തത ഉണ്ടെങ്കിലും ഉള്ള തെളിവുകൾ പോലും വിചാരണ കോടതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് സംഘം വിലയിരുത്തി. ആവശ്യമെങ്കിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്പെഷ്യൽ ഗവ. പ്ലീഡർഗവ പ്ലീഡർ നിക്കോളാസ് ജോസഫ് പറഞ്ഞു. അഡീഷണൽ ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ സുരേഷ് ബാബു തോമസ്, സീനിയർ ഗവ. പ്ലീഡർമാരായ എസ് യു നാസർ, സി കെ സുരേഷ് എന്നിവരാണ് വാളയാറിലെത്തിയത്.

click me!