
തിരുവനന്തപുരം: വാളയാർ കേസിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ കടുത്ത വിമർശനമാണ് പൊലീസിന് നേരെ ഉന്നയിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ സമ്മതിക്കുന്നുണ്ട്.
വാളയാർ കേസിൽ സാക്ഷിമൊഴികൾ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടും ഉപയോഗിച്ചില്ലെന്ന ആരോപണം ഉയർത്തുന്നുണ്ട്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പോലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ലെന്നും കേസിൽ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വാളയാറിൽ മരിച്ച ആദ്യത്തെ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെങ്കിലും ആ തരത്തിലുള്ള അന്വേഷണം ഉണ്ടായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അവഗണിച്ചുവെന്നും കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam