പണി കഴിഞ്ഞ് വെറും ആറു മാസം; ​സർക്കാർ സ്‌കൂളിൻ്റെ ചുറ്റുമതിൽ വീണ്ടും തകർന്നു വീണു

Published : Jun 18, 2026, 12:42 PM IST
palakkad school

Synopsis

ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീണു. സ്‌കൂളിന് ചുറ്റും ആറു മാസം മുമ്പ് പണിത മതിലാണ് തകർന്നു വീണത്. നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് മതിൽ തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീണു. സ്‌കൂളിന് ചുറ്റും ആറു മാസം മുമ്പ് പണിത മതിലാണ് തകർന്നു വീണത്. പണി തീർന്നതിനുശേഷം മൂന്നാം തവണയാണ് മതിൽ ഇടിഞ്ഞു വീഴുന്നത്. ചെർപ്പുളശ്ശേരി നഗരസഭ 6.5 ലക്ഷം രൂപ മുടക്കിയാണ് മതിൽ പുതുക്കി പണിതത്. കഴിഞ്ഞ മഴക്കാലത്തും ഇതേ മതിലിൻ്റെ ഒരു ഭാഗം തകർന്നു വീണിരുന്നു.

നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് മതിൽ തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുകളിലെ റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പോകാൻ സംവിധാനമില്ലെന്ന് പിഡബ്ല്യുഡി ഉദ്യോ​ഗസ്ഥരോട് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറിൽ പരം കാൽനടയാത്രക്കാർ ദിവസേന യാത്ര ചെയ്യുന്ന റോ‍ഡാണിത്. സംഭവ സമയത്ത് ആളുകൾ റോഡിൽ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ ​ഗാന്ധിക്കെതിരെ എകെ ബാലൻ; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന പ്രസ്താവന; രാഹുലിന് സവർണബോധമെന്ന് ബാലൻ
"ഞങ്ങൾ അറബിക്കടലിൽ വലവീശുകയാണ്, ഇതുവരെ ഒന്നും കുടുങ്ങിയില്ല"; പിഎം ശ്രീയിൽ സർക്കാരിനെ പരിഹസിച്ച് എ കെ ബാലൻ