2 അമുസ്ലിംകളെ ബോർഡിൽ വെക്കാമെന്ന് സർക്കാർ പറഞ്ഞിട്ടില്ല; വഖഫ് കേസിൽ ഇടതു സർക്കാരിനെ വിമർശിച്ചു പിഎംഎ സലാം

Published : Jul 21, 2026, 08:56 AM IST
pma salam, muslim league

Synopsis

വഖഫ് ബോർഡ് കേസിൽ ഇടതു സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ബോർഡിൽ അമുസ്ലിംകളെ വെക്കാമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും, കേന്ദ്ര നിയമത്തിന് പരവതാനി വിരിച്ചത് ഇടത് സർക്കാരാണെന്നും അദ്ദേഹം ചന്ദ്രികയിലെ ലേഖനത്തിൽ ആരോപിച്ചു.

മലപ്പുറം: വഖഫ് ബോർഡ് കേസിൽ ഇടതു സർക്കാരിനെ വിമർശിച്ചു മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. 2 അമുസ്ലിംകളെ ബോർഡിൽ വെക്കാമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. 4 ഹരജികളും തള്ളണം എന്നാണ് ആവശ്യപ്പെട്ടത്. ആ കേസുകളിൽ കക്ഷിചേരുന്ന നിലപാട് അല്ല സർക്കാർ എടുത്തതെന്നും സലാം പറയുന്നു. ചന്ദ്രിക പത്രത്തിലെ ലേഖനത്തിലാണ് വിമർശനം.

കേന്ദ്ര നിയമത്തിനു പരവതാനി വിരിച്ചത് ഇടത് സർക്കാരാണ്. ഇടത് സർക്കാർ വഖഫ് ബോർഡ്‌ രൂപീകരിച്ചത് വ്യവസ്ഥകൾ പാലിക്കാതെയായിരുന്നു. അത് പരിശോധിക്കാം എന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. അല്ലാതെ അമുസ്ലിം അംഗങ്ങളെ നിയമിക്കാം എന്ന് പറഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് കള്ളം പറയുന്നു എന്നും ലേഖനത്തിൽ വിമർശനമുണ്ട്.

സ്വന്തം ഘടകകക്ഷിയെ ഇരുട്ടിൽ നിറുത്തി പിഎം ശ്രീ ഒപ്പിട്ടവരാണ് ഇപ്പോൾ എൽഡിഎഫിനെ കുറ്റം പറയുന്നതെന്നും പിഎംഎ സലാം വിമർശിക്കുന്നു. അമുസ്ലിം അംഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തില്ലെന്ന് സിപിഎം പറഞ്ഞിട്ടില്ല. 2 അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തിക്കാൻ അവസരം നൽകണമെന്നാണ് വഖഫ് ബോർഡിന്റെ സുപ്രിം കോടതിയിലെ ഹർജിയെന്നും ലേഖനത്തിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പക കൊലയിലേക്ക് നയിച്ചു; പാളയം കൊലപാതകത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ
'ഓൺലൈൻ' ഇല്ല, ഇന്ന് മുതൽ 'ഓഫ്‌ലൈൻ', ഊബർ, ഓല, റാപ്പിഡോ സർവീസുകളെ ബാധിച്ചേക്കും, സംസ്ഥാനത്ത് ഓൺലൈൻ ടാക്സി പണിമുടക്ക്