
കോഴിക്കോട്: വഖഫ് ബോർഡ് അസ്ഥിരപെടുത്തിയ ഹൈക്കോടതി വിധിയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. നാല് പരാതികളും തള്ളണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇത് എല്ലാവർക്കും അറിയാം. എന്നാൽ ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു. കഴിഞ്ഞ സർക്കാർ അംഗങ്ങളെ നിയമിച്ചത് മാനദണ്ഡം പാലിക്കാതെയായിരുന്നു. സർക്കാർ തിരുത്താൻ നിൽക്കുകയായിരുന്നു. ഇതിനിടെയാണ് കേസ് കോടതിയിൽ എത്തിയത്. സർക്കാർ നിലപാട് സമസ്ത അടക്കം മതപണ്ഡിതരെ ബോധ്യപെടുത്തും. അമുസ്‌ലിം പ്രാതിനിധ്യത്തെക്കുറിച്ച് സർക്കാർ ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സുപ്രഭാതം വിമർശനം വസ്തുതകൾ അറിയാതെയുള്ളതാണ്. വ്യത്യസ്ത ക്വാട്ടകൾ വേണമെന്ന നിബന്ധന തെറ്റിച്ചാണ് നിലവിലെ വഖഫ് ബോർഡിനെ പ്രഖ്യാപിച്ചത്. ഇടതുപക്ഷം വെച്ച ബോർഡിലുള്ളവർ വിമർശനമുന്നയിക്കുന്നത് സ്വാഭാവികം. സുപ്രീംകോടതിയിൽ പോയാൽ തിരിച്ചടിയാകും. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള എല്ലാ അവകാശവും സർക്കാരിനുണ്ട്. പരാതിക്കാരനായ ബിജെപി നേതാവ് പറഞ്ഞതിനെ ഞങ്ങൾ അനുകൂലിച്ചിട്ടില്ല. തമിഴ്നാടിന്റെ കേസിൽ അമുസ്ലിം അംഗങ്ങളുടെ പേര് നൽകാനാണ് കോടതി പറഞ്ഞത്. ആ കേസിനോട് ചേർന്നാണ് ഈ അപ്പീലും പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam