മാർച്ചിലും കനത്തു തന്നെ; സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്, ആറു ജില്ലകളിൽ ജാ​ഗ്രത

Published : Mar 04, 2024, 08:08 AM IST
മാർച്ചിലും കനത്തു തന്നെ; സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്, ആറു ജില്ലകളിൽ ജാ​ഗ്രത

Synopsis

ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാർച്ച് മാസത്തിലെങ്കിലും ആശ്വാസമേകാൻ മഴ എത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ മാർച്ച് ആദ്യ ദിവസങ്ങളിലും കഠിനമായ ചൂട് തന്നെയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. 

ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാർച്ച് മാസത്തിലെങ്കിലും ആശ്വാസമേകാൻ മഴ എത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ മാർച്ച് ആദ്യ ദിവസങ്ങളിലും കഠിനമായ ചൂട് തന്നെയായിരുന്നു. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം മാർച്ച് നാലാം തിയതിയായ ഇന്നു വരെ കേരളത്തിലെ ഒരു ജില്ലയിലും മഴ സാധ്യതയില്ലെന്നതാണ് യാഥാർത്ഥ്യം. 

ഇന്നെങ്കിലും കിട്ടുമോ? സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് 4ാം ദിനം, ഇന്ന് കിട്ടിയേക്കുമെന്ന് ധനവകുപ്പ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി