
കോഴിക്കോട്: താമരശ്ശേരിയിൽ ജനവാസ കേന്ദ്രത്തിലെ കെട്ടിടത്തിൽ മാലിന്യ സംഭരണം. ദുർഗന്ധം അസഹനീയമായതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. ഇന്നലെ രാത്രി മാലിന്യവുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടർന്ന് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രിയിലാണ് ഇവിടെ മാലിന്യം എത്തിക്കുന്നത്. കോഴിക്കോട് നഗരത്തിലെ മാളുകൾ, ആശുപത്രികൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ എത്തിക്കുന്നതെന്നാണ് ആരോപണം. ബയോഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കാനുള്ള സാധനങ്ങൾ സംഭരിക്കുന്നതിനാണ് പഞ്ചായത്തിൽ നിന്നും ലൈസൻസ് വാങ്ങിയത്. രണ്ടു തവണ ഗ്രാമ പഞ്ചായത്ത് ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്യാൻ കെട്ടിട ഉടമക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് വകവെക്കാതെ വീണ്ടും മാലിന്യം എത്തിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam