
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലും വർക് ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ - വേസ്റ്റ് മാലിന്യങ്ങൾ നീക്കം ചെയ്തുതുടങ്ങി. ക്ലീൻ കേരള ക്യാമ്പയിന്‍റെ ഭാഗമായാണ് മാലിന്യ നീക്കം.
കാലാകാലങ്ങളായി കെഎസ്ആർടിസിയുടെ ഡിപ്പോകളിലും വർക് ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ - വേസ്റ്റ് മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായി മാലിന്യ മുക്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്ക് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് അധികൃതർ പറഞ്ഞു. കെഎസ്ആർടിസിയിൽ കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങൾ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുക്കുന്നത്. പാപ്പനംകോട് സെൻട്രൽ വർക്സിൽ നടന്ന ചടങ്ങിൽ ഔപചാരിക ഉദ്ഘാടനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ നിർവഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam