Mullaperiyar : മുല്ലപ്പെരിയാർ ജലനിരപ്പ് കുറഞ്ഞു; ഇടുക്കിയിൽ നേരിയ വർധന

By Web TeamFirst Published Dec 3, 2021, 6:36 AM IST
Highlights

സ്പിൽ വേയിലെ ഷട്ടറുകൾ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. ഒരു ഷട്ടർ 10 cm ആണ് തുറന്നിട്ടുള്ളത്. 
 

മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിന്റെ (mullaperiyar dam)ജല നിരപ്പിൽ (water level)കുറവുണ്ടായി. രാവിലെ 141.80 അടിയായിരുന്നു ജലനിരപ്പ്. സ്പിൽ വേയിലെ ഷട്ടറുകൾ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. ഒരു ഷട്ടർ 10 cm ആണ് തുറന്നിട്ടുള്ളത്. എന്നാൽ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. 
സെക്കന്റിൽ 1200 ഘനയടി ആയാണ് കുറച്ചത്. ഇതോടെ ജലനിരപ്പിൽ നേരിയ വർധഴ ഉണ്ടായി.ഇപ്പോൾ ജലനിരപ്പ് 141.85 ആയി

ഇന്നലെ രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറന്നത് വീടുകളിൽ ‌വെള്ളം കയറുന്ന സ്ഥിതി ഉണ്ടാക്കിയിരുന്നു. പത്ത് ഷട്ടറുകളാണ് രാത്രിയിൽ തമിഴ്നാട് തുറന്നത്. പ്രതിഷേധം ഉണ്ടായതോടെ പിന്നീട് ഒമ്പത് ഷട്ടറുകളും അടയ്ക്കുകയായിരുന്നു

അതേസമയം കോടതിയലക്ഷ്യ നടപടി കാണിച്ച തമിഴ്നാടിനെതിരെ സുപ്രീംകോടതിയിൽ പരാതി നൽകാൻ കേരളം തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാടിന്റഎ നടപടി ധിക്കാരപരവും പ്രതിഷേധാർഹവുമാണെന്നും മന്ത്രി റോഷി അ​ഗസ്റ്റിഴ പ്രതികരിച്ചിരുന്നു

ഇതിനിടിയെ മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു. മുന്നറിപ്പ് നൽകിയ ശേഷം പകൽ സമയത്താകണം വെള്ളം തുറന്നുവിട‌േണ്ടതെന്നും കത്തിൽ വ്യക്തമാക്കിയിപരുന്നു
 

click me!