പമ്പ അണക്കെട്ടിലെ ജലനിരപ്പ് 55 സെ.മീ കുറഞ്ഞു; പത്തനംതിട്ടയിൽ ആശങ്ക ഒഴിയുന്നു

Published : Aug 10, 2020, 07:08 AM ISTUpdated : Aug 10, 2020, 09:00 AM IST
പമ്പ അണക്കെട്ടിലെ ജലനിരപ്പ് 55 സെ.മീ കുറഞ്ഞു; പത്തനംതിട്ടയിൽ ആശങ്ക ഒഴിയുന്നു

Synopsis

അണക്കെട്ടിലെ ജലനിരപ്പ് 982 അടിയിൽ  എത്തിയാൽ നാല് ഷട്ടറുകൾ അടയ്ക്കും. പമ്പയുടേയും കക്കാട്ടാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

പത്തനംതിട്ട: പത്തനംതിട്ടയിൽ ആശങ്ക ഒഴിയുന്നു. പമ്പ അണക്കെട്ടിലെ ജല നിരപ്പ് 55 സെന്റീമീറ്റർ താഴ്ന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറവായതിനാൽ ഡാമിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്. ഷട്ടറുകൾ തുറന്നാൽ വെള്ളം കയറുമെന്ന് പ്രതീക്ഷിച്ചിരുന്ന റാന്നി അടക്കമുള്ള പ്രദേശങ്ങളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. 

അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററിന് താഴെ എത്തിയാൽ നാല് ഷട്ടറുകൾ അടയ്ക്കും. പമ്പയുടേയും കക്കാട്ടാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ 22 അംഗ എൻഡിആർഎഫ് സംഘവും,30 മത്സ്യത്തൊഴിലാളികളേയും ജില്ലയിൽ ക്രമീകരിച്ചിട്ടുണ്ട്.

അതേ സമയം മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ശബരിമല പാതയിൽ, അട്ടത്തോട് മുതൽ ചാലക്കയം വരെയുള്ള ഭാഗത്ത് ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ