വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, മോക് പോളിംഗ് തുടങ്ങി, ആരോപണവുമായി കോൺ​ഗ്രസ്

Published : Jun 07, 2023, 12:10 PM ISTUpdated : Jun 07, 2023, 01:12 PM IST
വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, മോക് പോളിംഗ് തുടങ്ങി, ആരോപണവുമായി കോൺ​ഗ്രസ്

Synopsis

മോക് പോളിംഗിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് മോക് പോളിം​ഗ് തയ്യാറെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷനെത്തിയത്. ഇലക്ട്രിക് വോട്ടിം​ഗ് മെഷീനുൾപ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിം​ഗ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമമെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. 

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്ത്. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. മോക് പോളിംഗിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് മോക് പോളിം​ഗ് തയ്യാറെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷനെത്തിയത്. ഇലക്ട്രിക് വോട്ടിം​ഗ് മെഷീനുൾപ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിം​ഗ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമമെന്നാണ് ഉദ്യോ​ഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിം​ഗ് നടക്കുന്നത്. 

രാവിലെ പത്തുമണിക്കാണ് മോക് പോളിം​ഗ് തുടങ്ങിയത്. ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിനീഷ് കുമാർ പറഞ്ഞു. എന്നാൽ ഇവിടെ എത്തിയ സമയത്ത് ലീ​ഗ് പ്രതിനിധിയല്ലാതെ മറ്റാരും ഉണ്ടായില്ലെന്ന് ബിനീഷ് പറഞ്ഞു. രാവിലെ കളക്ടർ വന്ന് വോട്ട് ചെയ്ത് ഉദ്ഘാടനം ചെയ്തു പോയി എന്നല്ലാതെ മറ്റൊരു വിവരമൊന്നും അറിയുന്നില്ല. രാഹുൽ​ഗാന്ധി അയോ​ഗ്യനാക്കപ്പെട്ട കേസ് നിലവിലുണ്ട്. അതിനിടയിൽ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദുരൂഹമാണെന്നും കോൺ​ഗ്രസ് ആരോപിക്കുന്നു. 

രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സംസ്ഥാന സർക്കാർ പിൻവലിച്ചു

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കണം. രാഹുൽ​ഗാന്ധിക്കെതിരെയുള്ള കേസിൽ വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ രാഹുലിനെതിരെ നടത്തുന്ന പെട്ടെന്നുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് മോക് പോളിം​ഗ് പെട്ടെന്ന് നടത്തിയത്. ഇത് സംശയാസ്പദമാണെന്നും ജനറൽ സെക്രട്ടറി പറയുന്നു. 

പിന്നിലെ കണ്ണാടി മാത്രം നോക്കിയാണ് മോദി കാറോടിക്കുന്നത്, ഇത് തുടർച്ചയായ അപകടങ്ങളുണ്ടാക്കും: രാഹുൽ ഗാന്ധി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോയിയുടെ മരണശേഷം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആദ്യ വാർത്താസമ്മേളനം, നിര്‍ണായക വെളിപ്പെടുത്തൽ, 'ഐടി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയില്ല, ശത്രുക്കളുമല്ല'
'ചൂര ലോകത്തിലെ സമ്പന്നരും ഏറെ ഇഷ്ടപ്പെടുന്ന മീൻ, ചിലർക്ക് രുചി ഇഷ്ടമല്ലായിരിക്കാം': പോഷകഗുണം എണ്ണിപ്പറഞ്ഞ് ഡോക്ടർ