വയനാട്ടിൽ സിപിഎമ്മിലും രാജി; എകെഎസിന്റെ സംസ്ഥാന സെക്രട്ടറി പാർട്ടി വിട്ടു, കോൺഗ്രസിൽ ചേരും

By Web TeamFirst Published Mar 3, 2021, 7:34 PM IST
Highlights

സിപിഎമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

കൽപ്പറ്റ: വയനാട്ടിൽ സിപിഎമ്മിലും രാജി. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെഎസ് സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനുമായ ഇഎ ശങ്കരനാണ് രാജിവെച്ചത്. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന് വ്യക്തമാക്കി. സിപിഎമ്മിന്റെ ആദിവാസി സംഘടനയാണ് ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച്. നിലവിൽ സിപിഎം പുൽപള്ളി ഏരിയ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. കോൺഗ്രസ് വിട്ട എംഎസ് വിശ്വനാഥൻ സിപിഎമ്മിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജി. ശങ്കരനെ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. സിപിഎമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ആദിവാസികളായ കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

click me!