വയനാട് ഉരുൾപൊട്ടൽ പുനരധിവാസം: 2 ബി അന്തിമപട്ടിക പ്രസിദ്ധീകരിച്ചു, പട്ടികയിൽ 73 വീടുകൾ

Published : Mar 19, 2025, 01:05 PM ISTUpdated : Mar 19, 2025, 01:16 PM IST
വയനാട് ഉരുൾപൊട്ടൽ പുനരധിവാസം: 2 ബി അന്തിമപട്ടിക പ്രസിദ്ധീകരിച്ചു, പട്ടികയിൽ 73 വീടുകൾ

Synopsis

ആകെ 73 വീടുകൾ ആണ് അന്തിമ പട്ടികയിൽ ഉള്ളത്. നോ ഗോ സോണിന് 50 മീ പരിധിയിൽ ഉള്ള ഒറ്റപ്പെട്ട വീടുകൾ ആണ് 2ബി യിൽ ഉൾപ്പെടുത്തിയത്. 

വയനാട്: ഉരുൾപ്പൊട്ടൽ പുനരധിവാസത്തിനുള്ള അവസാന 2ബി അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചു. ആകെ 73 വീടുകൾ ആണ് അന്തിമ പട്ടികയിൽ ഉള്ളത്. നോ ഗോ സോണിന് 50 മീ പരിധിയിൽ ഉള്ള ഒറ്റപ്പെട്ട വീടുകൾ ആണ് 2ബി യിൽ ഉൾപ്പെടുത്തിയത്. വാർഡ് പത്തിൽ 19, പതിനൊന്നിൽ 38, പന്ത്രണ്ടിൽ 16 വീടുകളും ഉണ്ട്. 238 അപ്പീൽ ലഭിച്ചെങ്കിലും അംഗീകരിച്ചത് 3 എണ്ണം മാത്രം ആണ്. ആശ വർക്കറായ ഷൈജയെയും പന്ത്രണ്ടാം വാർഡിലെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഷൈജയെ ഒഴിവാക്കിയത് ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ 3 ലിസ്റ്റുകളിലും ആയി ആകെ ഗുണഭോക്താക്കളുടെ എണ്ണം 417 ആയി. 

PREV
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു