ഉരുൾപൊട്ടൽ പുനരധിവാസം; ഭൂമി ഏറ്റെടുക്കലിൽ വീണ്ടും കുരുക്ക്; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി ഹാരിസണ്‍സ്

Published : Jan 14, 2025, 05:39 PM ISTUpdated : Jan 14, 2025, 05:41 PM IST
ഉരുൾപൊട്ടൽ പുനരധിവാസം; ഭൂമി ഏറ്റെടുക്കലിൽ വീണ്ടും കുരുക്ക്; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി ഹാരിസണ്‍സ്

Synopsis

വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ വീണ്ടും പ്രതിസന്ധി. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം അപ്പീൽ നൽകി.

കൊച്ചി:വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ വീണ്ടും പ്രതിസന്ധി. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്.

മതിയായ നഷ്ടപരിഹാരം നൽകാതെയാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് അപ്പീലിൽ ആരോപണം. ഭൂമി ഏറ്റെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഹാരിസണ്‍സ് മലയാളം അപ്പീൽ നൽകിയിരിക്കുന്നത്. കോടതി വ്യവഹാരത്തിലേക്ക് വീണ്ടും പോകുന്നതോടെ പുനരധിവാസം വീണ്ടും വൈകുമോയെന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്. 

വയനാട്ടില‍് ടൗണ്‍ഷിപ്പിനുള്ള ഭൂമി ദുരന്തബാധിതനിയമപ്രകാര സർക്കാർ ഏറ്റെടുക്കുന്നതില്‍ ആശങ്കയുണ്ടെന്നാണ് ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കുമോയെന്നതിലാണ് ആശങ്ക. ഭൂമി  ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗികമായ ഒരു ആശയവിനിമയവും നടത്താത്തും അപ്പീല്‍ സമർപ്പിക്കുന്നതിന് കാരണമായെന്നാണ് സൂചന. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി കത്ത് നല്‍കിയെങ്കിലും ജില്ല ഭരണകൂടം മറുപടി നല്‍കിയില്ല. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടമെന്നാണ് ലഭിക്കുന്ന വിവരം.

തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിലേക്ക്, സന്നിധാനം ശരണമുഖരിതം, മനം നിറയെ മകരവിളക്ക്

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്: 10 ടീമുകളായി തിരിഞ്ഞ് പ്രവർത്തനം, 5 ദിവസത്തിനകം സര്‍വ്വെ പൂര്‍ത്തീകരിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല