ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി നിരാഹാരം; കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ എൽഡിഎഫ്‌ സമരം

Published : Feb 24, 2025, 09:07 AM IST
ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി നിരാഹാരം; കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ എൽഡിഎഫ്‌ സമരം

Synopsis

രാവിലെ പത്ത് മുതൽ തുടങ്ങുന്ന സമരത്തിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതർ പങ്കെടുക്കും.

കൽപ്പറ്റ : ഉരുൾപൊട്ടൽ പുനരധിവാസത്തിലെ പ്രശ്നങ്ങൾ ഉന്നയിച്ച് വയനാട്ടിൽ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നിരാഹാരസമരം ഇന്ന്. രാവിലെ പത്ത് മുതൽ തുടങ്ങുന്ന സമരത്തിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതർ പങ്കെടുക്കും. വയനാട് കലക്ടറേറ്റിന് മുൻപിലാണ് സമരം സംഘടിപ്പിക്കുന്നത്. രാവിലെ പുത്തുമലയിലെത്തി ദുരന്തത്തിൽ മരിച്ചവർക്ക് സമരക്കാർ ആദരാഞ്ജലി അർപ്പിക്കും. പുനരധിവാസം വൈകുന്നതും അഞ്ച് സെൻ്റ് മാത്രം നൽകുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. 

ദുരന്തബാധിതരോട് കേന്ദ്ര അവഗണന : ദില്ലിയിൽ ഇന്ന് എൽഡിഎഫ്‌ രാപ്പകൽ സമരം

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ ഇന്ന് എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുന്നത്. രാവിലെ 10 മണിയോടെ കേരള ഹൗസിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ സമരം അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

എംപിമാരായ ഡോ.ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, എൽഡിഎഫ് വയനാട് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകും. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നാണ് പ്രഖ്യാപനമെങ്കിലും സമരം ജന്തർ മന്തറിൽ മാത്രമേ അനുവദിക്കു എന്ന നിലപാടിലാണ് ദില്ലി പൊലീസ്.വയനാട്ടിലെ ദുരന്തനിവാരണത്തിന്‌ സംസ്ഥാനം ആവശ്യപ്പെട്ട 2,000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം. ദുരന്തബാധിതർ ഉൾപ്പെടെ 165 പേർ സമരത്തിൽ പങ്കെടുക്കും. 

'വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല'; ശശി തരൂർ വിവാദത്തിൽ കെ സി വേണുഗോപാൽ

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?