ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും; വണ്ടാനത്തെ നിയമന വിവാദത്തിൽ അന്വേഷണം: മന്ത്രി കെ. മുരളീധരൻ

Published : Jul 03, 2026, 03:41 PM IST
k muraleedharan

Synopsis

ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിൻ്റെ അംഗീകാരം നഷ്ടപ്പെടുമെന്നതിനാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ

വയനാട്: വയനാട് ജില്ലയിലെ മെഡിക്കൽ കോളേജിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി.കെ. മുരളീധരൻ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിൻ്റെ അംഗീകാരം നഷ്ടപ്പെടുമെന്നതിനാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. കോളേജ് മാനന്തവാടിയിൽ കൊണ്ടുവരാനാണ് പ്രഥമ പരിഗണനയെന്നും, സ്ഥലം ലഭ്യമായില്ലെങ്കിൽ മാത്രമേ മറ്റ് മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം, മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അനധികൃത നിയമനം നടന്നുവെന്ന  ജി. സുധാകരൻ്റെ ആരോപണത്തോടും മന്ത്രി പ്രതികരിച്ചു. ജി. സുധാകരൻ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, ഈ മാസം 18-ാം തീയതി താൻ നേരിട്ട് വണ്ടാനം മെഡിക്കൽ കോളേജ് സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. അവിടെ നേരിട്ടുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിഷയത്തിൽ കൃത്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാദങ്ങൾ പുകയുന്നു, കെപിസിസി യോഗം ഉടൻ വിളിക്കണം; പ്രസിഡൻ്റിന് കെ സി പക്ഷത്തെ ജനറൽ സെക്രട്ടറിയുടെ കത്ത്
'അസംതൃപ്തി' മാത്രം, എന്തുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല? വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിയോട് പി രാജീവ്