വയനാട് പീഡനം: കോണ്‍ഗ്രസ് നേതാവ് ഉമ്മർ കൊണ്ടാട്ടിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

Published : Mar 03, 2019, 05:13 PM ISTUpdated : Mar 03, 2019, 05:25 PM IST
വയനാട് പീഡനം: കോണ്‍ഗ്രസ് നേതാവ് ഉമ്മർ കൊണ്ടാട്ടിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

Synopsis

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റേതാണ് തീരുമാനം. ഐഎൻടിയുസി ജില്ലാ ട്രഷറർ സ്ഥാനത്തുനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

വയനാട്: വയനാട് പീഡനം കേസ് ഒതുക്കിത്തീർക്കാൻ  ശ്രമിച്ചതിന് പ്രതിചേർക്കപ്പെട്ട ഐഎൻടിയുസി ജില്ലാ ട്രഷറർ ഉമ്മർ കൊണ്ടാട്ടിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റേതാണ് തീരുമാനം. ഐഎൻടിയുസി ജില്ലാ ട്രഷറർ സ്ഥാനത്തുനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കേസിലെ രണ്ടാംപ്രതിയായ ഉമ്മർ കൊണ്ടാട്ടിൽ ഇപ്പോൾ റിമാന്‍റിലാണ്. ഉമ്മറുമായി ഒത്തുകളിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉമ്മറിനെതിരെ പൊലീസ് കേസെടുത്തത്.

ഒന്നാം പ്രതി ഒ എം ജോര്‍ജ്ജിനെ രക്ഷിക്കാന‍് ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ കൂടിയായ ഉമ്മര്‍ കൊണ്ടോട്ടില്‍ പണം വാഗ്ദാനം ചെയ്യതുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തുടക്കത്തില്‍ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മൊയ്തുവിന്‍റെ വിട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു വാഗ്ദാനം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചു. 

ജോര്‍ജ്ജ് കീഴടങ്ങിയിട്ടും നടപടി ഇല്ലാതെ വന്നതോടെ പെൺകുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഒത്തുകളിക്കുന്നതിനാല്‍ അന്വേഷണ ഉദ്യഗസ്ഥനെ മാറ്റി എസ് പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതിനൊടുവിലാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് വിണ്ടും മൊഴിയെടുത്ത ശേഷം മൊയ്തുവിന്‍റെ വീട്ടില്‍ കോണ്ടുപോയി തെളിവുകള്‍ ശേഖരിച്ചിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ