
വയനാട്: ടൗൺഷിപ്പിൽ നിർമ്മാണം വൈകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ചൂരൽമല ദുരന്തബാധിതർ. ആദ്യത്തെ 178 വീടുകളുടെ പണി എന്ന് പൂർത്തിയാകും എന്ന് അറിയില്ല. ടൗൺഷിപ്പിൽ സന്ദർശനം നടത്തിയപ്പോൾ വലിയ നിരാശ തോന്നിയെന്നും ആദ്യഘട്ടത്തിൽ വീട് ലഭിച്ച ദുരന്തബാധിതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം അടുത്തമാസവും പണി പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കാൻ ആകുമെന്ന് കരുതുന്നില്ലെന്നും ചൂരൽമല സ്വദേശി ഷമീറ പറഞ്ഞു.
ടൗൺഷിപ്പ് നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസമാകുന്നു. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും, ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും ഇതുവരെ പൂർത്തികരിച്ചിട്ടില്ല. 2300 ഓളം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. മഴക്കാലം എത്തിയാൽ നിർമ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam