തെരഞ്ഞെടുപ്പിൽ ചർച്ചയായി വയനാട് പുനരധിവാസം; സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു; വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും എൻഡിഎയും

Published : Mar 30, 2026, 11:26 AM IST
wayanad township construction

Synopsis

തെരഞ്ഞെടുപ്പിൽ വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും, എൻഡിഎയും. ടൗൺഷിപ്പിൽ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം ഇപ്പോൾ . അതേസമയം കോൺഗ്രസ് വീട് നിർമ്മാണം തുടങ്ങാത്തത് ആയുധമാക്കിരിക്കുകയാണ് എൽഡിഎഫും.

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചർച്ചയായിരിക്കുകയാണ് വയനാട്ടിലെ പുനരധിവാസം. വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിൽ ആദ്യഘട്ട വീടുകൾ പോലും പൂർത്തിയാകാത്തതിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നു. തെരഞ്ഞെടുപ്പിൽ വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും, എൻഡിഎയും. ടൗൺഷിപ്പിൽ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം ഇപ്പോൾ . അതേസമയം കോൺഗ്രസ് വീട് നിർമ്മാണം തുടങ്ങാത്തത് ആയുധമാക്കിരിക്കുകയാണ് എൽഡിഎഫും.

ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ പ്രതിസന്ധിയിലാണ്. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുമെന്നും ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നുമാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്.

എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും ഇതുവരെ പൂർത്തികരിച്ചിട്ടില്ല. പണി എപ്പോൾ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഒരു വ്യക്തതയും വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. നിർമ്മാണ സാധനങ്ങൾ കിട്ടാതെ ഉപകരാർ എടുത്ത കമ്പനികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. അതേസമയം ഉദ്ഘാടനം നടത്തുന്ന സമയത്ത് തന്നെ നിരവധി പ്രവർത്തികൾ ഇനിയും ബാക്കിയുണ്ടെന്നും ഉടൻ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. മഴക്കാലം എത്തിയാൽ നിർമ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താനൂരിലും ഓഫര്‍! പികെ നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റിക്ക് 25000 രൂപ വാഗ്ദാനം ചെയ്ത് ലീഗ് നേതാവ്
പിണറായി vs സതീശൻ, സംവാദം നടക്കുമോ എന്ന് ഉറ്റുനോക്കി കേരളം; മുഖ്യമന്ത്രി പറയുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് എത്താമെന്ന് പ്രതിപക്ഷ നേതാവ്