'പൊലീസിനോട് മാറി നിൽക്കാൻ പറയും, എന്നിട്ട് ഞങ്ങൾ സുരക്ഷ നൽകും', ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി

Published : Jun 15, 2022, 08:19 PM IST
'പൊലീസിനോട് മാറി നിൽക്കാൻ പറയും, എന്നിട്ട് ഞങ്ങൾ സുരക്ഷ നൽകും', ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി

Synopsis

യൂത്ത് കോൺഗ്രസുകാരും യൂത്ത് ലീഗുകാരും കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് വീട്ടിലിരിക്കില്ലെന്നും റിയാസുദ്ദീൻ

പാലക്കാട്: ഭീഷണി പ്രസംഗവുമായി ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്നാണ് ഡിവൈഎഫ്ഐ നേതാവിന്റെ പ്രഖ്യാപനം. പൊലീസിനോട് മാറിനിൽക്കാൻ പറയും. എന്നിട്ട് ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കും, റിയാസുദ്ദീൻ പാലക്കാട് പറഞ്ഞു. 

യൂത്ത് കോൺഗ്രസുകാരും യൂത്ത് ലീഗുകാരും കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് വീട്ടിലിരിക്കില്ലെന്നും റിയാസുദ്ദീൻ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തർകർ വീടുകളിലേക്ക് കയറിവരും എന്നും അദ്ദേഹം വ്യക്തമാക്കി. ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം മണ്ണാർക്കാട് നടത്തിയ പ്രതിഷേധത്തിലാണ് സിപിഎം ജില്ല കമ്മറ്റി അംഗവും  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ കെ.സി.റിയാസുദ്ദീൻ ഭീഷണി പ്രസംഗം നടത്തിയത്. 

കഴിഞ്ഞ ദിവസം മഹിളാ കോൺഗ്രസ് പ്രവർത്തകരെ പ്രസംഗത്തിനിടെ നെന്മാറ എംഎൽഎ കെ.ബാബു അധിക്ഷേപിച്ചിരുന്നു. ബാരിക്കേഡിന് മുകളിൽ കയറാൻ വനിതാ പ്രവർത്തകരെ സഹപ്രവർത്തകരായ പുരുഷന്മാർ പിറകിൽ നിന്ന് തളളി സഹായിക്കുന്നുവെന്ന് എംഎൽഎ പറഞ്ഞു. നാണംകെട്ട സമരമാണ് കോൺഗ്രസിന്റെതെന്നും കെ.ബാബു ആരോപിച്ചു. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ സിപിഎം നെന്മാറ മണ്ഡലത്തിലെ പല്ലശ്ശനയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്, എംഎൽഎ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. 

എന്നാൽ താൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ലെന്നും പാലക്കാൻ രീതിയിൽ പ്രതികരിച്ചതാണെന്നും എംഎൽഎ പിന്നീട് വ്യക്തമാക്കിയിരുന്നു. എംഎൽഎയുടെ പരാമർശം അപലപനീയമാണെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ ഇത്തരം പരാമർശങ്ങൾ സൈബർ ഇടങ്ങളിൽ സിപിഎം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരു എംഎൽഎ തന്നെ പൊതു ഇടത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്