സംസ്ഥാനത്ത് വീണ്ടും ചൂട് കൂടും, ഉയർന്ന താപനില മുന്നറിയിപ്പ്

Published : May 14, 2023, 03:31 PM ISTUpdated : May 14, 2023, 03:35 PM IST
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടും, ഉയർന്ന താപനില മുന്നറിയിപ്പ്

Synopsis

ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. ഇന്ന് സംസ്ഥാനത്ത് താപനില ഉയരും. കോട്ടയം ജില്ലയിൽ ഉയർന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  36°C വരെയും (സാധാരണയെക്കാൾ 2 °C - 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  യെല്ലോ അലർട്ട്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയാകാം. കോട്ടയത്ത് ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നും മുന്നറിയിപ്പ്. 

Read More : ക‍ർണാടക ഡിജിപി പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്