മുർഷിദാബാദ് സ്വദേശി താമസിച്ചിരുന്നത് പെരുമ്പാവൂരിലെ വാടകവീട്ടിൽ, പരിശോധനയിൽ ചെറുപൊതികളിൽ കഞ്ചാവ്; അറസ്റ്റിൽ

Published : Jun 02, 2026, 07:31 AM IST
west bengal native held with 4 kg cannabis in kochi

Synopsis

നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഇൻതാജ് ഷെയ്ഖ് (36) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്

കൊച്ചി: നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഇൻതാജ് ഷെയ്ഖ് (36) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. പെരുമ്പാവൂർ തണ്ടേക്കാട് ഭാഗത്തുള്ള ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മൂർഷിദാബാദിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. റൂറൽ ജില്ലയിൽ ഈ വർഷം ഇതുവരെ പൊലീസ് 380 കിലോയിലേറെ കഞ്ചാവാണ് പിടികൂടിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുർഷിദാബാദ് സ്വദേശി താമസിച്ചിരുന്നത് പെരുമ്പാവൂരിലെ വാടകവീട്ടിൽ, പരിശോധനയിൽ ചെറുപൊതികളിൽ കഞ്ചാവ്; അറസ്റ്റിൽ
മാസപ്പടി കേസ്: വീണയ്ക്ക് സമൻസ് അയക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും; അന്തിമ തീരുമാനം ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം