എന്തായിരിക്കും സർക്കാർ ജീവനക്കാർക്കായി സതീശൻ ബജറ്റിൽ ഒരുക്കുന്ന വിസ്മയം, ആദ്യ​ ഗഡു ഡിഎ മുൻകാല പ്രാബല്യത്തോടെ നൽകുമോ?

Published : Jun 13, 2026, 06:04 PM IST
VD Satheesan

Synopsis

സർക്കാർ ജീവനക്കാർക്കായി ബജറ്റിൽ വിസ്മയം ഒരുക്കുമെന്ന വി.ഡി. സതീശൻ സർക്കാരിന്റെ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് ജീവനക്കാർ. പെൻഷൻ പ്രായം വർധിപ്പിക്കില്ലെങ്കിലും, ഒരു ഗഡു ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ നൽകാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടായേക്കുമെന്നാണ് സൂചന.

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായി ബജറ്റിൽ യുഡിഎഫ് സർക്കാർ വിസ്മയം ഒരുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശൻ സർക്കാർ ജീവനക്കാർക്ക് നൽകിയ വാ​ഗ്ദാനം. എന്നാൽ, പിന്നാലെയിറക്കിയ ധവള പത്രമാകട്ടെ ജീവനക്കാരെ ആശങ്കയിലാക്കുകയും ചെയ്തു. പെൻഷൻ പ്രായം വർധന, ശമ്പള പരിഷ്കരണം, കേന്ദ്രമാതൃകയിൽ പെൻഷൻ, 10 വർഷത്തിലൊരിക്കലാക്കൽ തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്. എന്നാൽ, പെൻഷൻ പ്രായം കൂട്ടുന്നതിൽ സ്വന്തം മുന്നണിയിൽ നിന്ന് തന്നെ എതിർപ്പുയരുന്നതോടെ പിന്മാറാനാണ് സർക്കാർ തീരുമാനം. അതുകൊണ്ട് തന്നെ ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ കൂട്ടാനിടയില്ല. മെയ് 31 ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചതിനാൽ പെൻഷൻ പ്രായം കൂട്ടിയാലും ഈ വ‌ർഷം അതിൻറെ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ, ആശ്വാസമായി ക്ഷാമബത്ത പ്രഖ്യാപനം വരും. ഒരു ഗഡു ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ നൽകാനുള്ള പ്രഖ്യാപനം ആദ്യ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. സർക്കാർ ജീവനക്കാർക്ക് 8 ഗഡു ഡി.എ. കുടിശ്ശിക നൽകാനാണ് സർക്കാർ 2026-ൽ ഉത്തരവിറക്കിയത്. 2021 മുതൽ 2025 വരെ അനുവദിച്ച ഡി.എ. വർധനകളുടെ കുടിശ്ശികയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ കുടിശ്ശിക 2026–27 സാമ്പത്തിക വർഷം മുതൽ ഘട്ടംഘട്ടമായി നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.

പെൻഷൻ പ്രായം കൂട്ടിയാൽ പ്രതിവർഷം ആറായിരം കോടി സർക്കാറിന് നേട്ടമാണമെന്നാണ് ധവളപത്രം പറയുന്നത്. വിരമിച്ചവർക്കുള്ള ആനുകൂല്യം കൊടുക്കുന്നത് ഒഴിവാകും. എന്നാൽ ഇത്തവണ മെയ് 31ന് പിരിഞ്ഞത് 12,360 പേർ. ഇനി പെൻഷൻ പ്രായം 60 ആക്കിയാലും ഇത്തവണ നേട്ടമാകില്ല. പെൻഷൻ് പ്രതിവർഷം വേണ്ടത് റവന്യു വരുമാനത്തിൻറെ 21.5 ശതമാനം. 5.23 ലക്ഷം ജീവനക്കാരിൽ പകുതി സ്റ്റാറ്റ്യൂട്ടറി പെൻഷൻ കാർ . സംസ്ഥാനത്തെ ആയുർ ദൈർഘ്യവും വർദ്ധിപ്പിച്ച ക്ഷാമബത്ത കൊടുക്കേണ്ടതിൻറെ ബാധ്യതയും കണക്കിലെത്താണ് വൈറ്റ് പേപ്പർ ശുപാർശ. ഒപ്പം യുവാക്കളെ വിശ്വാസത്തിലെടുക്കാതെ പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം ഉയരുമെന്നതും സർക്കാർ മനസ്സിലാക്കുന്നു. കർണ്ണാടകയിലെ ഡികെ സർക്കാർ മോഡലിൽ യുവാക്കൾക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കായി പ്രത്യേക എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും പരിഗണിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊറോട്ടയ്‌ക്കൊപ്പം ഷിബുവിന് ചാറ് നൽകിയില്ല, തള്ളിയ പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
'യുഡിഎഫ്-ബിജെപി ധാരണ'; മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നതല്ലെന്ന് വി വസീഫ്; ആരോഗ്യമന്ത്രിക്കും വിമർശനം