
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ഉപഭോക്താക്കൾ വാങ്ങാത്ത റേഷൻ സാധനങ്ങൾ ബില്ലിൽ ഉൾപ്പെടുത്തി റേഷൻ കട ഉടമകൾ മറിച്ചുവിൽക്കുന്നതായി കണ്ടെത്തി. ചില കട ഉടമകൾ ബില്ലിൽ രേഖപ്പെടുത്തുന്ന അളവിൽ സാധനങ്ങൾ നൽകുന്നില്ലെന്നും കണ്ടെത്തി. റേഷൻ കാര്‍ഡ് ഇല്ലാത്ത ഇതര സംസ്ഥാനത്തൊഴിലാളികൾക്കും റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി.
ഭൂരിഭാഗം റേഷൻ കടകളിലും കടകളിലെ സ്റ്റോക്കും യഥാര്‍ത്ഥ സ്റ്റോക്കും തമ്മിൽ അന്തരം കണ്ടെത്തി കോട്ടയം നെടുങ്കുന്നത്ത് കടത്തിക്കൊണ്ടുപോകാനായി റേഷൻ കടയ്ക്ക് പുറത്ത് തയ്യാറാക്കിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് 4 ചാക്ക് റേഷനരി പിടികൂടി. തിരുവനന്തപുരം പ്രശാന്ത് നഗറിലുള്ള റേഷൻ കടയില്‍നിന്നും കാർഡില്ലാത്ത ഇതര സംസ്ഥാനത്തൊഴിലാളിക്ക് 20 കിലോ ചന്പാവരി കൂടിയ വിലയ്ക്ക് വിറ്റതും പിടികൂടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 64 റേഷൻ കടകളിലാണ് ഓപ്പറേഷൻ സുഭിക്ഷ എന്ന പേരിൽ വിജിലൻസ് രണ്ട് ദിവസമായി റെയ്ഡ് നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam