സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Published : Jun 08, 2024, 05:16 AM ISTUpdated : Jun 08, 2024, 08:11 AM IST
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Synopsis

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. 

ഫോണിലൂടെ വന്ന കെണി; തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റിന് ഒന്നര കോടി രൂപ നഷ്ടമായി, പൊലീസ് അന്വഷണം തുടങ്ങി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ജയിക്കാനുള്ള സാധ്യത തള്ളാനാവില്ല, തെരഞ്ഞെടുപ്പിൽ തോറ്റു കൊടുക്കാൻ സിപിഎം ശ്രദ്ധിക്കണം; സച്ചിദാനന്ദന് പിന്നാലെ ഹമീദ് ചേന്ദമം​ഗലൂർ
തിരുവല്ല സ്പാ ബലാത്സം​ഗ കേസ്: നിർണായക വിവരം പുറത്തുവിട്ട് പൊലീസ്, 'സംഭവത്തിന് പിന്നിൽ ക്വട്ടേഷനല്ല, പ്രതികളെത്തിയത് ​ഗുണ്ടാപ്പിരിവിന്'