വയനാട്ടില്‍ വീടിനരികില്‍ വച്ച് പെണ്‍കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു

Published : Mar 05, 2024, 10:52 AM ISTUpdated : Mar 05, 2024, 06:15 PM IST
വയനാട്ടില്‍ വീടിനരികില്‍ വച്ച് പെണ്‍കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു

Synopsis

കഴിഞ്ഞ ദിവസം കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിര എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വയനാട്: വെണ്ണിയോട് പെണ്‍കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു. കോട്ടത്തറ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസുകാരി ഫാത്തിമത് സഹനയാണ് കാട്ടുപന്നിയുടെ  ആക്രമണത്തിന് ഇരയായത്.

ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. മദ്രസയില്‍ നിന്ന് മടങ്ങുന്നത് വഴിയാണ് കാട്ടുപന്നിയുടെ ആക്രമണം. വീടിന് അരികിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് സഹനയുടെ നേരേക്ക് പന്നി പാ‍ഞ്ഞുവരികയായിരുന്നുവത്രേ. കാലിനാണ് പന്നി പിടികൂടിയത്. ആക്രമണത്തില്‍ കാലിന് പരുക്കേറ്റ സഹനയെ കല്‍പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല എന്നാണ് ലഭ്യമാകുന്ന വിവരം.

എന്നാല്‍ വന്യജീവി ആക്രമണം വലിയ ചര്‍ച്ചയായിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ സംഭവങ്ങളെല്ലാം ഏറെ പ്രാധാന്യത്തോടെയാണ് ഏവരും കേള്‍ക്കുന്നത്. ഇന്നലെ രാത്രിയില്‍ അതിരപ്പിള്ളിയില്‍ പ്ലാന്‍റേഷൻ കോര്‍പറേഷൻ വെല്‍ഫയര്‍ ഓഫീസറുടെ വീട്ടില്‍ കാട്ടാന ആക്രമണം നടത്തിയതും ഇന്ന് വാര്‍ത്തയായിട്ടുണ്ട്. വയനാട് ഇപ്പോള്‍ കാട്ടുപന്നി ആക്രമണംനടന്ന പ്രദേശത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വാഹനം കാട്ടുപന്നി മറിച്ചിട്ടതും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

വയനാട്, ഇടുക്കി ജില്ലകളാണ് കേരളത്തില്‍ തന്നെ ഏറ്റവുമധികം വന്യമൃഗ ശല്യവും ആക്രമണവും നേരിടുന്നത്. കാട്ടാന, കാട്ടുപന്നി, പുലി എന്നിങ്ങനെ പല മൃഗങ്ങളുടെയും ശല്യം മൂലം മനുഷ്യജീവിതം ദുരിതത്തിലായിരിക്കുന്ന കാഴ്ചയാണ് ഇവിടെ പലയിടങ്ങളിലും ഉള്ളത്. 

കഴിഞ്ഞ ദിവസം കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിര എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Also Read:- അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീട് കാട്ടാനയാക്രമണത്തിൽ തകർന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ