എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണം; 65കാരൻ മരിച്ചു, ഒരാളുടെ നില ഗുരുതരം

Published : May 19, 2023, 09:45 AM ISTUpdated : May 19, 2023, 10:42 AM IST
എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണം; 65കാരൻ മരിച്ചു, ഒരാളുടെ നില ഗുരുതരം

Synopsis

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. 

കോട്ടയം : എരുമേലി കണമലയിൽ കാട്ടുപോത്ത് ഒരാളെ കുത്തിക്കൊന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60)നാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു.

അതേസമയം ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. ചാലക്കുടി മേലൂർ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ്  കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികൾ ബഹളം വെച്ചതോടെ പോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി.  ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. 

Read More : 'കാട് അത് അവനുള്ളത്'; അരിക്കൊമ്പന് വേണ്ടി ഇടുക്കിയില്‍ ഫാന്‍സ് അസോസിയേഷന്‍

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം