
പാലക്കാട്: ഷൊർണൂർ കുളപ്പുള്ളിയിൽ ആൾമറയില്ലാത്ത കിണറിൽ അകപ്പെട്ട പോത്തിന് രക്ഷകരായി നാട്ടുകാരും അഗ്നിരക്ഷാസേനയും. പത്ത് മണിക്കൂർ നേരം കിണറിനുള്ളിൽ കിടന്ന പോത്തിനെ ഉച്ചയോടു കൂടിയാണ് പുറത്തെത്തിച്ചത്
ഇന്ന് പുലർച്ചെ നാലുമ ണിയോടു കൂടിയാണ് കുളപ്പുള്ളി കുറ്റിക്കാട് കോളനി കുഞ്ചൂസ് ലൈനിൽ ഉപയോഗശൂന്യമായി കിടക്കുകയായിരുന്ന ആള്‍ മറയില്ലാത്ത കിണറിൽ പോത്ത് അകപ്പെട്ടത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ ആളുകളാണ് കിണറിൽ പോത്ത് വീണ് കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. രാവിലെയോടുകൂടി അഗ്നിരക്ഷാസേനയും വനം വകുപ്പും സ്ഥലത്തെത്തിയെങ്കിലും പോത്തിനെ കിണറ്റിൽ നിന്ന് മുകളിലേക്ക് കയറ്റാൻ കഴിഞ്ഞില്ല.
തുടർന്ന് സ്ഥലത്തിന്റെ ഉടമസ്ഥൻ സ്വന്തം ചിലവിൽ ജെസിബി എത്തിച്ച് കിണർ പൊളിച്ചു നീക്കിയാണ് വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹായത്തോടുകൂടി പോത്തിനെ കിണറ്റിൽ നിന്ന് കരയിലേക്ക് കയറിയത്. മുകളിലെത്തി പരിഭ്രാന്തിയായ പോത്ത് പിന്നീട് കാട്ടിലേക്ക് തന്നെ തിരികെ പോയി