
കൽപ്പറ്റ: വയനാട്ടിൽ സ്ഥിരമായി കാട്ടാന ആക്രമണമുണ്ടാവുന്നതിൻ്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉന്നതതല യോഗം തുടങ്ങി. മന്ത്രി എകെ ശശീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വകുപ്പ് മേധാവിമാർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. വന്യജീവി ആക്രമണം തടയാനുള്ള അടിയന്തര നടപടികളാണ് യോഗം ചർച്ച ചെയ്യുന്നത്. അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലന്റെ മൃതദേഹം പോസ്സ് മോർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.
വയനാട്ടിൽ 35 ദിവസത്തിനിടെ 3 മരണം
ജനുവരി 8: കുട്ട സ്വദേശി വിഷ്ണു. മുള്ളൻകൊല്ലിയിൽ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോൾ അപകടം
ഫെബ്രുവരി 10: നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു. നെല്ലാക്കോട്ട വെള്ളരി ഉന്നതിയിൽ നിന്ന് കാപ്പാടേക്ക് വരുമ്പോൾ.
ഫെബ്രുവരി 11: അട്ടമല ഏറാട്ട് കുണ്ടിലെ ബാലകൃഷ്ണൻ
കൊല്ലത്ത് നിന്നുള്ള പൊലീസുകാരൻ ഊട്ടിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam