ഡോ. അരുൺ സക്കറിയ എത്തിയിട്ടും രക്ഷ, കുന്നുകളിൽ തമ്പടിച്ച് ആന; മിഷന്‍ ബേലൂര്‍ മഖ്‌ന 6-ാം ദിവസവും നിരാശയിൽ

Published : Feb 16, 2024, 06:25 PM IST
ഡോ. അരുൺ സക്കറിയ എത്തിയിട്ടും രക്ഷ, കുന്നുകളിൽ തമ്പടിച്ച് ആന; മിഷന്‍ ബേലൂര്‍ മഖ്‌ന 6-ാം ദിവസവും നിരാശയിൽ

Synopsis

ആർആർടിയും വെറ്റിനറി ടീമും കാട്ടിൽ മോഴയെ കാത്തിരുന്നിട്ടും  മയക്കുവെടിവെക്കാൻ പാകത്തിന് കിട്ടിയില്ല. ഡോക്ടർ അരുൺ സക്കറിയ ഇന്ന് രാവിലെ മുതൽ ദൗത്യസംഘത്തിനൊപ്പം ചേർന്നിരുന്നു.

വയനാട്: ആളക്കൊല്ലി കാട്ടാന ബേലൂർ മോഴയെ തേടിയുള്ള ആറാം ദിവസത്തെ തിരച്ചിലും നിരാശയിൽ അവസാനിച്ചു. പനവല്ലിക്ക് സമീപം കുന്നുകളിൽ തമ്പടിച്ച ആന, വൈകീട്ടാണ് നിരപ്പായ സ്ഥലത്തേക്ക് നീങ്ങിയത്. ആർആർടിയും വെറ്റിനറി ടീമും കാട്ടിൽ മോഴയെ കാത്തിരുന്നിട്ടും  മയക്കുവെടിവെക്കാൻ പാകത്തിന് കിട്ടിയില്ല. ഡോക്ടർ അരുൺ സക്കറിയ ഇന്ന് രാവിലെ മുതൽ ദൗത്യസംഘത്തിനൊപ്പം ചേർന്നിരുന്നു. കർണാടക എലിഫന്റ് സ്‌ക്വാഡും കാട്ടിൽ തെരച്ചിലിനൊപ്പമുണ്ട്. നാളെ രാവിലെ ദൗത്യം വീണ്ടും തുടങ്ങും. രാത്രി ആന ജനവാസ മേഖലയിൽ എത്താതെ ഇരിക്കാൻ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.

അതേസമയം, കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ വയനാട് കുറുവ ദ്വീപിലെ ജീവനക്കാരൻ പോൾ മരിച്ചു. പുകോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഉടനെയായിരുന്നു മരണം. പോളിന്‍റെ നെഞ്ചിനാണ് ചവിട്ട് കിട്ടിയത്. വാരിയെല്ലിനും പരിക്കേറ്റിരുന്നു. ൽപ്പള്ളി പാക്കം സ്വദേശിയായ പോളിനെ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. വന്യമൃഗ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും വയനാട്ടിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

വയനാട്ടിൽ ഈ വർഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച്ച പോലും കഴിഞ്ഞില്ല. അജീഷിന്‍റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന പിടികൂടാത്തതിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും മറ്റൊരു കാട്ടാന മനുഷ്യ ജീവനെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ