'നയപ്രഖ്യാപനം അടക്കം ഭരണഘടനാ ബാധ്യതകൾ നിറവേറ്റും'; സർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ നിലപാട് വ്യക്തമാക്കി ഗവർണർ

Published : Jan 06, 2024, 03:21 PM ISTUpdated : Jan 06, 2024, 03:23 PM IST
'നയപ്രഖ്യാപനം അടക്കം ഭരണഘടനാ ബാധ്യതകൾ നിറവേറ്റും'; സർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ നിലപാട് വ്യക്തമാക്കി ഗവർണർ

Synopsis

പ്രസംഗം വായിക്കണമെന്ന ഭരണഘടനാബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ പറയുമ്പോഴും സർക്കാറിനെ വെട്ടിലാക്കാനുള്ള രാജ്ഭവൻ നീക്കങ്ങൾക്ക് ഇനിയും സാധ്യതകള്‍ ഏറെയാണ്

തിരുവനന്തപുരം: സർക്കാറുമായുള്ള കടുത്ത പോരിനിടെ നയപ്രഖ്യാപന പ്രസംഗം വായിക്കുമെന്ന് വ്യക്തമാക്കി ഗവർണർ. നയപ്രഖ്യാപനം അടക്കമുള്ള ഭരണഘടനാ ബാധ്യതകളെല്ലാം നിറവേറ്റുമെന്നും അതിലൊന്നും തര്‍ക്കമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് റൂട്ട് മാറ്റുന്നതും വിഷയമല്ല. എന്നാല്‍, ഈ നാടകം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

സർക്കാർ-ഗവർണ്ണർ ഏറ്റുമുട്ടലിനിടെ നയപ്രഖ്യാപന പ്രസംഗത്തിൽ എന്ത് സംഭവിക്കുമെന്നതായിരുന്നു ആകാംക്ഷ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലാണിപ്പോള്‍ ഗവര്‍ണറുടെ പ്രതികരണത്തോടെ സംശയങ്ങള്‍ നീങ്ങിയത്. പ്രസംഗം വായിക്കണമെന്ന ഭരണഘടനാബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ പറയുമ്പോഴും സർക്കാറിനെ വെട്ടിലാക്കാനുള്ള രാജ്ഭവൻ നീക്കങ്ങൾക്ക് ഇനിയും സാധ്യതകള്‍ ഏറെയാണ്. നയപ്രഖ്യാപന പ്രസംഗം പ്രസംഗം മുഴുവൻ വായിക്കാതിരിക്കാം.നയപ്രഖ്യാപനത്തിലെ കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഒഴിവാക്കാനുമാകും. പ്രസംഗത്തിൻറെ കരടിൽ വിശദീകരണം തേടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാധ്യതകള്‍ ഗവര്‍ണര്‍ ഉപയോഗപ്പെടുത്തുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. 

അതേ സമയം ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഗവ‍ർണ്ണർ എത്തുന്ന ഒമ്പതിന് എൽഡിഎഫ് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.ഗവർണ്ണറെ നാറിയെന്ന് വിളിച്ച് സിപിഎം നേതാവ് എംഎം മണി അധിക്ഷേപിച്ച സംഭവും ഉണ്ടായി. ലസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാൻ കാത്തിരിന്ന എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത് സംഘർഷത്തിൽ കലാശിച്ചു. പരാതികൾ കിട്ടിയ സാഹചര്യത്തിലാണ് ഭൂമിപതിവ് നിയമഭേദഗതി ബില്ലിൽ തീരുമാനമെടുക്കാത്തതെന്നാമ് രാജ്ഭവൻ വിശദീകരണം. ഇടുക്കിയിലെ പരിപാടി ഗവർണ്ണർ മാറ്റിയിട്ടില്ല. ഇനി സന്ദർശനത്തിനിടെ പ്രതിഷേധമുണ്ടാകുമോ എന്നതാണ് അറിയേണ്ടത്.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ഗവർണർക്കെതിരെ പ്രതിഷേധിക്കാനിരുന്ന എസ്എഫ്ഐ പ്രവർത്തകരെ പട്ടത്ത് വെച്ച് പൊലീസ് മുൻകൂട്ടി കസ്റ്റഡിയിലെടുത്തു. പൊലീസുംപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രിയ വര്‍ഗീസിന്‍റെ നിയമനം; യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീം കോടതിയില്‍

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ