
തിരുവനന്തപുരം: ദേശീയ പാതാ വികസനം ഉണ്ടായാൽ സിൽവർ ലൈൻ (Silver Live) യാത്രക്ക് ആളുകൾ കുറയുമെന്ന് പഠനറിപ്പോർട്ട്. സിൽവർ ലൈൻ ട്രാഫിക് സ്റ്റഡി റിപ്പോർട്ട് (K Rail) ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു.
റോഡിൽ ടോൾ ഏർപെടുത്തിയാൽ സിൽവർ ലൈനിനെ ബാധിക്കില്ല എന്നാണ് റിപ്പോർട്ടിലുള്ളത്. നിലവിലെ റെയിൽ പാത ഇരട്ടിപ്പിച്ചാലും സിൽവർ ലൈനിനെ ബാധിക്കും. പാതാ ഇരട്ടിപ്പ് നടന്നാൽ നിലവിലെ തേർഡ് എ സി യാത്രക്കാർ സിൽവർ ലൈനിലേക്ക് വരില്ല. റെയിൽവെ നിരക്ക് കൂട്ടിയാൽ സിൽവർ ലൈനിനെ ബാധിക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
പഠന റിപ്പോർട്ട് ദേശീയ പാത വികസനത്തിന് തടസം നിൽക്കുന്നു എന്ന് സിൽവർ ലൈൻ സമര സമിതി പ്രതികരിച്ചു. ഗുണ ദോഷ സാധ്യത ആണ് പഠിച്ചത് എന്ന് കെ റെയിൽ പറയുന്നു. നിരക്ക് കൂട്ടണം എന്ന് നേരിട്ട് ആവശ്യപ്പെട്ടില്ല എന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.
updating...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam