
തൃശ്ശൂർ: തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊന്ന മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയെന്ന 75 കാരിയെയാണ് മകളും കാമുകനും ചേർന്ന് കൊല്ലപ്പെട്ടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. കൊല്ലപ്പെട്ട തങ്കമണിയുടെ മകൾ സന്ധ്യ ( 45), കാമുകൻ നിതിൻ (27) എന്നിവർ പൊലീസിന്‍റെ പിടിയിലായിരിക്കുകയാണ് നിലവില്‍. സ്വർണാഭരണങ്ങൾ തട്ടാനായിരുന്നു കൊലപാതകം. കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയതിന് ശേഷം, മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. തങ്കമണി തലയിടിച്ച് വീണതായാണ് മകൾ ആദ്യം പറഞ്ഞത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്മോർട്ടത്തിലാണ്.
തങ്കമണി ചലനമറ്റു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത് കൊലപാതകിയായ അയൽവാസി നിതിന്‍ തന്നെയാണ്. കഴുത്തിൽ സ്വർണാഭരണങ്ങൾ കാണാതെ വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയർന്നത് എന്ന് അയൽവാസി പ്രിയൻ പറയുന്നു. മൃതശരീരം തിരിച്ചിട്ടപ്പോൾ കഴുത്തിലും ചെവിക്കും പാടുണ്ടായിരുന്നു. പ്രതി നിതിൻ ശബരിമലയ്ക്ക് പോകാനാണെന്ന് പറഞ്ഞ് തയ്യാറായി നിൽക്കുകയായിരുന്നു എന്നും അയൽവാസിയായ പ്രിയൻ പ്രതികരിച്ചു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ ഇവരുടെ അയൽവാസിയാണ്. ഇയാൾ അവിവാഹിതനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam