ഒരു മര്യാദയൊക്കെ വേണ്ടേ... 2017 മുതൽ പരിചയം, രേഷ്മ ഒരുക്കിയ ചതിവല അറിഞ്ഞില്ല, പലവട്ടമായി തട്ടിയത് 17 ലക്ഷം

Published : Apr 12, 2025, 05:40 PM IST
ഒരു മര്യാദയൊക്കെ വേണ്ടേ... 2017 മുതൽ പരിചയം, രേഷ്മ ഒരുക്കിയ ചതിവല അറിഞ്ഞില്ല, പലവട്ടമായി തട്ടിയത് 17 ലക്ഷം

Synopsis

46കാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ. നായരാണ് പിടിയിലായിത്.

കൊച്ചി: കാർഷിക വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു 17 ലക്ഷം രൂപ  തട്ടിയ കേസിലെ പ്രതി പിടിയിൽ. 46കാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ. നായരാണ് പിടിയിലായിത്. 2017 മുതൽ തന്നെ രേഷ്മ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇത് മുതലെടുത്ത് ബിസിനസ്സിൽ ഉണ്ടായ നഷ്ടം നികത്താൻ അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ലോൺ തരപ്പെടുത്താനുള്ള ചെലവിലേക്കായി 2020 മുതൽ 17 ലക്ഷം രൂപയോളം യവതിയിൽ നിന്ന് വാങ്ങിയെടുത്ത ശേഷം ലോൺ തരപ്പെടുത്തി നൽകിയില്ല. പലവട്ടം ചോദിച്ചിട്ടും പണം തിരിച്ചു നൽകാതെയും പ്രതി പരാതിക്കാരിയെ വഞ്ചിക്കുകയും ചെയ്തു. കളമശ്ശേരി സബ് ഇൻസ്പെക്ടർ എൽദോയുടെ നേതൃത്വത്തിൽ സിപിഒ മാഹിൻ അബൂബക്കർ ,ഷിബു, ഡബ്ല്യ്യൂ സിപിഒ ഷബ്‌ന  എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ ബെംഗളൂരുവിൽ നിന്നും പിടികൂടിയത്.

ഭർത്താവിന്റെ മരണശേഷം സോഷ്യൽ മീഡിയ ഉപയോഗിച്ചത് മനഃസമാധാനത്തിന്; ഭ‍ർത്താവിന്റെ സുഹൃത്തെന്ന പേരിലെത്തി തട്ടിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്