വിമാനത്തില്‍ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി; കരിപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി

By Web TeamFirst Published Jun 19, 2020, 10:35 AM IST
Highlights

പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.
 

മലപ്പുറം: വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് യുവതിയുടെ പരാതി. മസ്‍ക്കറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ യുവതിക്കാണ് വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

 പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. 

click me!