പപ്പായ പറിച്ച അമ്മായിഅമ്മയെ മരുമകൾ കത്തി കൊണ്ട് വെട്ടി; പൊലീസ് കേസെടുത്തു

By Web TeamFirst Published Nov 22, 2021, 9:31 PM IST
Highlights

മരുമകൾ നട്ടുവളർത്തിയ പപ്പായ തൈയിൽ നിന്ന് അമ്മായി അമ്മ പപ്പായ വെട്ടിയെടുത്തതാണ് ആക്രമണത്തിന് കാരണം

കണ്ണൂർ: അമ്മായി അമ്മയെ മരുമകൾ വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ ചെറുകുന്നിലാണ് സംഭവം നടന്നത്. പപ്പായ പറിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സരോജിനിയെന്ന സ്ത്രീക്ക് വെട്ടേറ്റത്. ഇവരുടെ മകന്റെ ഭാര്യയായ സിന്ധുവാണ് ആക്രമിച്ചത്. സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. സിന്ധു നട്ടുവളർത്തിയ പപ്പായ തൈയിൽ വിളഞ്ഞ പപ്പായ സരോജിനി പറിച്ചതാണ് തർക്കത്തിന് കാരണം. തർക്കം മൂത്ത് കത്തിയെടുത്ത് വെട്ടുകയായിരുന്നു. സരോജിനിയുടെ കൈക്കാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. സരോജിനിയും സിന്ധുവും തമ്മിൽ നിരന്തരം വഴക്കുണ്ടാവാറുണ്ടെന്ന് പൊലീസ് അറിയിച്ചു.

click me!