സാമ്പത്തിക തര്‍ക്കം; അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Published : May 02, 2022, 05:06 PM IST
സാമ്പത്തിക തര്‍ക്കം; അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Synopsis

ഗുരുതരമായി പരിക്കേറ്റ ഷാലു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നാണ് ഷാലു മരിച്ചത്.

തിരുവനന്തപുരം: വർക്കല (Varkala) ചെമ്മുരുത്തിയിൽ അയൽവാസിയുടെ വെട്ടേറ്റ വീട്ടമ്മ മരിച്ചു. ചെമ്മരുത്തി സ്വദേശി ഷാലുവാണ് മരിച്ചത്. കഴിഞ്ഞ മാസം 28 നാണ് അയൽവാസിയും ബന്ധുവുമായ അനിൽ വീട്ടമ്മയെ ആക്രമിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷാലു ഉച്ചയ്ക്ക് ആഹാരം കഴിക്കാന്‍ എത്തിയപ്പോഴാണ് വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷാലു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നാണ് ഷാലു മരിച്ചത്. സംഭവം ദിവസം തന്നെ അനിലിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവായ അനിലുമായി സാമ്പത്തിക ഇടപാടുകളിൽ ഷാലുവിന് തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഷാലുവിന് രണ്ടു കുട്ടികളുണ്ട്.

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത