
കോട്ടയം: കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം. അയ്മനം മുട്ടേൽ സ്വദേശി ശ്യാമളയാണ് അതിക്രമം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ക്യാബിന്റെ ഗ്ലാസുകൾ അടിച്ചു തകർത്തു. പഞ്ചായത്ത് ഓഫീസിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നു ആരോപിച്ചാണ് അതിക്രമം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പൊലീസ് ശ്യാമളയെ കസ്റ്റഡിയിൽ എടുത്തു.
പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണം, പെൻഷൻ വിതരണം, വികസന പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്ത് ഓഫീസിലെ ഫയലുകളും നശിപ്പിക്കാൻ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഇവരെ മറകടന്നാണ് ശ്യാമള അകത്ത് കയറിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട ശ്യാമളയെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പിഡിപിപി അടക്കമുള്ള വകുപ്പുകൾ ചുമത്തി.