കൊല്ലത്ത് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മുഖം വികൃതമായ നിലയില്‍,ഭര്‍ത്താവ് അറസ്റ്റില്‍

Published : Jun 12, 2022, 03:03 PM IST
കൊല്ലത്ത് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മുഖം വികൃതമായ നിലയില്‍,ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

രാവിലെ അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 

കൊല്ലം: ഇരവിപുരത്ത് യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇരവിപുരം മാര്‍ക്കറ്റിനടുത്ത് താമസിക്കുന്ന മഹേശ്വരിയാണ് മരിച്ചത്. ഭര്‍ത്താവ് മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് മുരുകനും മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. ഉടനെ അയല്‍വാസി നാട്ടുകാരെ വിവരമറിയിച്ചു. പിന്നാലെ ഇരവിപുരം പോലീസ് എത്തി മുരുകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇരുവരു മദ്യപിച്ച് വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇന്നലെ രാത്രിയിലുണ്ടായ വഴക്കിൽ ബൈക്കിന്‍റെ ഷോക്കബ്സോർബർ കൊണ്ട് മുരുകന്‍ ഭാര്യയുടെ തലയ്ക്കും മുഖത്തും അടിച്ചു. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മര്‍ദ്ദനത്തിൽ മഹേശ്വരിയുടെ മുഖം വികൃതമായ നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഭര്‍ത്താവ് മുരകൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'